ആലുവ:രാമമംഗലം കിഴുമുറി പുളവൻമലയിൽ വീട്ടിൽ കാര രതീഷ് എന്ന് വിളിക്കുന്ന രതീഷ് മജീദിനെ (35)കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിലേക്കയച്ചു രാമമംഗലം, മുളന്തുരുത്തി, ഇടുക്കി ജില്ല മുട്ടം പോലീസ് സ്റ്റേഷൻ പരിധികളിൽ കഠിന ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, ബലാത്സംഗം, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടയൽ തുടങ്ങി നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് എറണാകുളം റൂറൽ ജില്ല പോലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു.
2018ൽ കാപ്പ നിയമ പ്രകാരംആറ് മാസത്തേക്ക് ജയിലിലാക്കിയിരുന്നു. കാലാവധിക്ക് ശേഷം തിരികെ എത്തി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് വീണ്ടും കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ പാർപ്പിച്ചതെന്ന് റൂറൽ പോലീസ് അറിയിച്ചു.