crf
ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ അന്തർദ്ദേശീയ സുവിശേഷ മഹായോഗത്തിന്റെ നാലാംദിവസം പ്രൊഫ സി.എം മാത്യു സുവിശേഷ സന്ദേശം നല്കുന്നു

കോലഞ്ചേരി:ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ അന്തർദ്ദേശീയ സുവിശേഷ മഹായോഗത്തിന്റെ നാലാംദിവസം പ്രൊഫ സി.എം മാത്യു സുവിശേഷ സന്ദേശം നല്കി. ഓരോരുത്തരും മാനസാന്തരപ്പെട്ട് ആത്മാക്കൾക്ക് വേണ്ടി അനേകരെ സുവിശേഷത്തിലേക്ക് നയിക്കണമെന്ന് അദ്ദേഹം പറഞ്ഞു.പ്രൊഫ. എം.വൈ. യോഹന്നാൻ മുഖ്യ സന്ദേശം നൽകി.എം.എ ആൻഡ്രൂസ്, ടെനി ദേവസി, ഷൈജൻ ജോസഫ് (യു.കെ.) എന്നിവർ വിവിധ ശുശ്രൂഷകൾ നയിച്ചു. ഇന്ന് വൈകിട്ട് ദാനിയേൽ ജോൺ, ആലീസ്‌ യോഹന്നാൻ,ഡോ. ഐസക്‌ ജോൺ എന്നിവർ വിവിധ ശുശ്രൂഷകൾ നയിക്കും. പ്രൊഫ. എം.വൈ. യോഹന്നാൻ മുഖ്യ പ്രഭാഷണം നടത്തും.