aluva2
പൗരത്വ ഭേദഗതിനി​യമത്തി​ൽ പ്രതിഷേധിച്ച് മഹല്ല് ജുമാ അത്ത് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലുവ ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ ധർണ യു ഡി എഫ് ജില്ലാ ചെയർമാൻ എം.ഒ.ജോൺ ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: പൗരത്വ ഭേദഗതി നി​യമത്തി​ൽ പ്രതിഷേധിച്ച് മഹല്ല് ജുമാ അത്ത് കൗൺസിൽജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ ധർണനടത്തി. യു ഡി എഫ് ജില്ലാ ചെയർമാൻ എം.ഒ.ജോൺ ഉദ്ഘാടനം ചെയ്തു.
സി.പി.എം ആലുവ ഏരിയ സെക്രട്ടറി എ.പി.ഉദയകുമാർ,
മഹല്ല് ജമാഅത്ത് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മുഹമ്മദ് പുഴക്കര ,സംസ്ഥാന സെക്രട്ടറി പി.കെ.കരീം, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം പി. നവകുമാർ, കേരള പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് ഇ.ടി.ജോയി, പി.അബ്ദുൾ കാദർ, ബാബു വേങ്ങൂർ, സാബു പരിയാരത്ത് തുടങ്ങിയവർ പ്രസംഗിച്ചു.