ആലുവ: കുടുംബശ്രീ മുഖേന കേരളത്തിൽ നടപ്പിലാക്കുന്ന കേന്ദ്ര നൈപുണ്യ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ 18 -35 വയസിന് ഇടയിലുള്ള യുവതീ യുവാക്കൾക്ക് അവസരം. ഡി.ഡി.യു.ജി.കെ.വൈ (ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യ യോജന ) മേഖലാതല മൊബിലൈസേഷൻ ക്യാമ്പ് കുറുപ്പംപടി കമ്മ്യൂണിറ്റിഹാളിൽ ഇന്ന് രാവിലെ 10.30 ന് നടക്കും. വാഴക്കുളം, അങ്കമാലി, കൂവപ്പടി ബ്ലോക്കുകളുടെ പരിധിയിലുള്ള പഞ്ചായത്തിൽ താമസിക്കുന്നവർക്ക് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. ഫോൺ: 9207189794.