kklm
കൂത്താട്ടുകുളം നഗരസഭയിലെ തെരുവ് വിളക്കുകൾ നന്നാക്കുന്ന കാര്യത്തിൽ ചെയർമാൻ സ്വീകരിക്കുന്ന നിഷേധാത്മക സമീപനത്തിനെതിരെ നഗരസഭാ കവാടത്തിൽ യു.ഡി.എഫ് കൗൺസിലർമാർ ചൂട്ട് കത്തിച്ച് പ്രതിഷേധിക്കുന്നു

കൂത്താട്ടുകുളം: നഗരസഭയിലെ തെരുവ് വിളക്കുകൾ നന്നാക്കുന്ന കാര്യത്തിൽ ചെയർമാൻ സ്വീകരിക്കുന്ന നിഷേധാത്മക സമീപനത്തിനെതിരെ നഗരസഭാ കവാടത്തിൽ യു.ഡി.എഫ് കൗൺസിലർമാരുടെെ നേതൃത്വത്തിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. സാമ്പത്തിക വർഷം തീരാറായിട്ടും കരാറുകാരൻ സ്ട്രീറ്റ് ലൈറ്റുകൾ നന്നാക്കാൻ തയ്യാറാകുന്നില്ല.

ചെയർമാൻ മറ്റൊരു കരാറുകാരനെ കണ്ടെത്തി വർക്ക് കൈമാറാൻ നടപടിയും സ്വീകരിക്കുന്നില്ലെന്ന് നേതാക്കൾ പറഞ്ഞു. യോഗത്തിൽ മുൻ ചെയർമാനും കൗൺസിലറുമായ പ്രിൻസ് പോൾ ജോൺ അടിയന്തര പ്രമേയം കൊണ്ടുവന്നു. എന്നാൽ ഇക്കാര്യം ചർച്ചക്കെടുത്തില്ല. യോഗത്തിൽ കൗൺസിലർ പി.സി.ജോസ് അദ്ധ്യക്ഷനായി. കൗൺസിലർമാരായ ബിജു ജോൺ ,തോമസ് ജോൺ, ഓമന ബേബി, വത്സ ബേബി, ഓമന മണിയൻ, ജിനമ്മ സിബി, ടി.എസ്.സാറ, ലീല കുര്യാക്കോസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെൻ കെ മാത്യു, പി.സി ഭാസ്കരൻ ,ബോബി അച്ചുതൻ, റെജി ജോൺ, ഷാരു ജോസഫ് എന്നിവർ സംസാരിച്ചു.