മൂവാറ്റുപുഴ: പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ 89 ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചതായി ജില്ലാ പഞ്ചായത്ത് വാരപ്പെട്ടി ഡിവിഷന്‍ മെമ്പർ കെ ടി അബ്രഹാം അറിയിച്ചു.2019 -2020 വാർഷിക പദ്ധതിയിൽ പോത്താനിക്കാട് ബീവറേജ് കവല മുതൽ കാവക്കാട് പാലം വരെയുളള എംവിഐപി കനാൽ റോഡ് കോൺക്രീറ്റ് കട്ട വിരിച്ചും റീ ടാർ ചെയ്തും നവീകരിക്കുന്നതിന് 25 ലക്ഷം രൂപ, പത്താം വാർഡിൽ കോന്നൻപാറ ഹരിജൻ കോളനി റോഡ് സംരക്ഷണ ഭിത്തി നിർമ്മാണം, റീടാറിംഗ് -10 ലക്ഷം, ചീമ്പാറപ്പടി -അയ്യങ്കോവിൽ റോഡ് സംരക്ഷണഭിത്തി നിർമ്മാണം -10 ലക്ഷം, കാക്കാലകുഴിക്കടവിൽ കുളിക്കടവും, സംരക്ഷണ ഭിത്തി നിർമ്മാണവും -15 ലക്ഷം, മഞ്ഞളാമ്പാറ -ആരിമറ്റം റോഡ് സംരക്ഷണ ഭിത്തി നിർമ്മാണം, റീടാറിങ്ങും -15 ലക്ഷം, പോലീസ് സ്റ്റേഷൻ -ആർ പി എസ് റോഡ് റീടാറിംഗ് -7 ലക്ഷം, ഗവ.കൊമേഴ്സ്യൽ ഇന്‍സ്റ്റിറ്റ്യൂട്ട് ടൈൽ വിരിക്കൽ -7 ലക്ഷം എന്നിങ്ങനെയാണ് കുകഅനുവദിച്ചത്. ഇവയിൽ 4 പദ്ധതികളുടെ നിർമ്മാണം ആരംഭിച്ചു. ഇതിനൊപ്പം, നാട്ടുകാരുടെ ഏറെക്കാലമായുളള ആവശ്യമായ പോത്താനിക്കാട് പഞ്ചായത്ത് പത്താം വാർഡിനെയും -പൈങ്ങോട്ടൂർ പഞ്ചായത്ത് ഒന്നാം വാർഡിനെയും ബന്ധിപ്പിക്കുന്ന അയ്യങ്കോവിൽ റോഡിലെ ഇരുട്ടുതോടിലെ പഴയ കോൺക്രീറ്റുപാലം പുതുക്കി പണിയാൻ 20 ലക്ഷം രൂപയുടെ പദ്ധതി അടുത്ത സാമ്പത്തിക വർഷത്തേക്ക് സമർപ്പിച്ചതായും കെ ടി അബ്രഹാം അറിയിച്ചു