അങ്കമാലി: മൂക്കന്നൂർ പഞ്ചായത്തിലെ താബോർ ശുദ്ധജലവിതരണ പദ്ധതി നവീകരിക്കുന്നതിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. റോജി എം. ജോൺ എം.എൽ.എ മുൻകൈയെടുത്ത് വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഗുണഭോക്താക്കളുടെയും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. പുതിയ പമ്പ് സെറ്റ് വാങ്ങുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്ന് 7.5 ലക്ഷം രൂപ അനുവദിച്ചു.