മരട്:നിയമനിരുദ്ധമായി നിമ്മിച്ച മരടിലെ 5ഫ്ളാറ്റുകൾ സുപ്രീംകോടതിവിധിപ്രകാരം പൊളിച്ചുനീക്കുന്നത് ജനുവരി 11,12തീയതികളിലാണ്. നെട്ടൂരിലെ ആൽഫസെറീൻ,ആൽഫവെഞ്ച്വർ എന്നീ ഇരട്ടഫ്ലാറ്റുകളും, ഗോൾഡൻകായലോരവും,നെട്ടൂർകേട്ടേഴത്തും കടവിലുളള ജെയിൻ കോറൽകോവും,കുണ്ടന്നൂരിലെ ഹോളിഫെയ്ത്ത് ഫ്ളാറ്റുമാണ് പൊളിച്ചുനീക്കേണ്ടുന്ന ഫ്ളാറ്റുകൾ. മരടിൽ ഏറ്റവും ജനസാദ്രതയുളള പ്രദേശത്ത് ഒരേ കൊമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന ആൽഫ ഇരട്ടഫ്ളാറ്റ് സമുച്ചയത്തിനടുത്തുളള പരിസരവാസികളാണ് ഏറെ ആശങ്കയിലായത്. സ്പോടനത്തിലുടെ ഫ്ളാറ്റുകൾപൊളിക്കുന്ന കേരളത്തിലെ ആദ്യാനുഭവത്തെക്കുറിച്ച് വിദഗ്ദ്ധരും അധികൃതരും ആത്മവിശ്വാസം പ്രടിപ്പിക്കുന്നുണ്ടെങ്കിലും ഫ്ളാറ്റുകൾക്കരികിലും പരിസരങ്ങളിലും താമസിക്കുന്ന നൂറ്കണക്കിന് കുടുംബങ്ങളുടെ ഭയാശങ്കകൾക്ക് ഇനിയും പരിഹാരം നിദ്ദേശിച്ചിട്ടില്ല.
രക്ഷിതാക്കൾ പ്രകടിപ്പിക്കുന്ന ഭയാശങ്കകളുടെ ആഴംമനസ്സിലാക്കി കുട്ടികങ്ങൾ പല വീടുളിലും അസ്വസ്ഥരായി ഭയത്തോടെ ദിവസങ്ങൾ തളളിനീക്കുകയാണെന്നതിന്റ സാക്ഷ്യമായി അവരുടെ പരാതികൾ നേരിട്ട്സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, കേരളമുഖ്യമന്ത്രി, കേരളചീഫ്സെക്രട്ടറി എന്നിവർക്ക് കത്തുരൂപത്തിൽ പ്രവിഹിച്ചു കൊണ്ടിരിക്കുകയാണ്.
നെട്ടൂർ കടേക്കുഴി ഫർസീന, വിവേക് എൻ.എസ്, കണിയാംപിളള്ളിൽ ഷാജിയുടെ മക്കളായ അൻപിത, അങ്കിത നെടുവേലി വീട്ടിൽ വിക്ടോറിയ എന്നിവരാണ് കത്തയച്ച് ആശങ്ക പ്രകടിപ്പിക്കുകയും രക്ഷിക്കണമേ എന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരിക്കുന്നത്.
"നെട്ടൂരിൽപൊളിക്കാൻപോകുന്നഫ്ളാറ്റിനടുത്താണ് ഞങ്ങളുടെ വീട്. ഫ്ളാറ്റ് പൊളിക്കുമ്പോൾ ഞങ്ങളുടെ വീടും പൊളിയും എന്നാണ് അച്ഛനും അമ്മയും പറയുന്നത്. ഫ്ളാറ്റ് പൊളിക്കുന്നത് മൂലം ഞങ്ങൾക്ക് പഠിക്കാനും കഴിയുന്നില്ല. ഞങ്ങളുടെ വീട്പൊളിഞ്ഞുപോയാൽ ബഹുമാനപ്പെട്ട സാർ ഞങ്ങളെ സഹായിക്കുമോ?" മുഖ്യമന്ത്രിക്കയച്ചത്തിൽ നെട്ടൂരിലെ കണിയാംപിളളിൽ ഷാജിയുടെ മക്കളായ അൻപിതയും അങ്കിതയുമാണ് എഴുതിയിരിക്കുന്നത്. ഇവരെപ്പോലെ അനേകം കുരുന്നു വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് മരടിൽ ഭയാശങ്കയിൽ കഴിയുന്നത്. എല്ലാകൂട്ടുകാരും പുതുവർഷത്തെ വരവേൽക്കാൽ ആഘോഷങ്ങൾ ഒരുക്കി കഴിഞ്ഞെങ്കിലും നെട്ടുരിൽ ആൽഫ ഫ്ളാറ്റുകൾ ഉൾപ്പടെ പൊളിച്ചുമാറ്റപ്പെടുന്ന 70 മീറ്റർ ഉയരമുളള 19നില ഫ്ളാറ്റുകൾക്ക് ചുറ്റും കഴിയുന്ന കുടുംബങ്ങളിലെ കുരുന്നുകൾ പുതുവർഷത്തെ ഭയത്തോടെ കാണുന്നു. സുരക്ഷാമാനദണ്ഡങ്ങളും,ഇൻഷ്വറൻസുൾപ്പെടെയുളള നഷ്ടപരിഹാരം നടപടികളും എത്രയുംവേഗം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.