library
ആസാദ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പായിപ്ര കവലയിൽ നടന്ന സമ്മേളനത്തിൽ പ്രഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോക്ടർ മാത്യു കുഴൽനാടൻ സംസാരിക്കുന്നു . ഫെെസൽ മുണ്ടങ്ങാമറ്റം, പായിപ്ര കൃഷ്ണൻ ,വി.എം. നവാസ്, ആർ. സുകുമാരൻ, ഇ.എ ഹരിദാസ്, കെ.എച്ച്. സിദ്ധിക്ക് എന്നിവർ സമീപം

മൂവാറ്റുപുഴ: രാജ്യത്തെ പൗരൻമാരെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കുന്ന മാനവ വിരുദ്ധമായ ദേശിയ പൗരത്വ നിയമ ഭേദഗതി നിയമം ഉപേക്ഷിക്കണെന്നാവശ്യപ്പെട്ടുകൊണ്ട് പേഴക്കാപ്പിളളി ആസാദ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജനകീയ മാർച്ചും , പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു. ലൈബ്രറി അങ്കണത്തിൽ നിന്നും ആരംഭിച്ച് പളളിപ്പടി ചുറ്റി പായിപ്ര കവലയിലാണ് മാർച്ച് സമാപിച്ചത് . തുടർന്ന് നടന്ന പ്രതിഷേധ കൂട്ടായ്മയിൽ ബഹുജനങ്ങൾ പ്രധിഷേധ ജ്വാല തെളിയിച്ച് ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഇതോചനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ലൈബ്രറി പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം അദ്ധ്യക്ഷത വഹിച്ചു. ലെെബ്രറി സെക്രട്ടറി ടി. ആർ ഷാജു സ്വാഗതം പറഞ്ഞു. പ്രഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോക്ടർ മാത്യു കുഴൽനാടൻ, ജില്ലാ പഞ്ചായത്തംഗം എൻ അരുൺ, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ.എം അബദുൾ കരീം എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ. ഏലിയാസ് ,താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോസ് കരിമ്പന , ജില്ലാ ലൈബ്രറി കൗൺസിൽ ജോ: സെക്രട്ടറി സി.കെ ഉണ്ണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ഇബ്രാഹിം , മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ പായിപ്ര കൃഷ്ണൻ, മാത്യൂസ് വർക്കി, പി എ ബഷീർ, കെ എച്ച് സിദ്ധിക്ക് ,നൂർജഹാൻ നാസർ , സോഫിയ ബീവി, ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി എച്ച് ഷെഫീക്ക് , ഗ്രാമ പഞ്ചായത്തംഗങ്ങളായ മറിയംബീവി നാസർ , നസീമ സുനിൽ ,പി എസ് ഗോപകുമാർ ,സി കെ സിദ്ധിഖ്, ആമിന മുഹമ്മദ് റാഫി സാംസ്കരിക പ്രവർത്തകരായ കെ കെ ഉമ്മർ, വി ഇ നാസർ , കെ പി .ജോയി, വി എം നവാസ്, പി എ കബീർ ,ഇ എ ഹരിദാസ് , എം കെ ജോർജ്ജ് , സിനാജ് ഇലവുംകുടി, ടി ആർ ഷാജു , സി എം ഇബ്രാഹിം , സലീം പോണാക്കുടി ,വി എം റഫീക്ക്, ഷാനവാസ് പറമ്പിൽ , വി കെ യൂനസ് , പി കെ മനോജ് , വി പി അജാസ് ,സ്മിത ദിലീപ് എന്നിവർ പങ്കെടുത്തു .