കോലഞ്ചേരി:എൻ.സി.സി ഇന്റർ കോളേജിയറ്റ് തൽസൈനിക് മത്സരത്തിൽ കോലഞ്ചേരി സെന്റ് പീ​റ്റേഴ്‌സ് ജേതാക്കളായി. മുവാ​റ്റുപുഴ നിർമ്മല കോളേജിനാണ് രണ്ടാംസ്ഥാനം. കോട്ടയം എൻ.സി.സി ഗ്രൂപ്പിന്റെ ദശ ദിന ക്യാമ്പിന്റെ ഭാഗമായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ഫയറിങ്ങ്, മാപ്പ്‌ റീഡിംഗ്, ടെന്റ് പിച്ചിംഗ്, ഒബ്സ്​റ്റക്കിൾ ട്രയിനിങ്ങ്, ഫീൽഡ് സിഗ്‌നൽ, ഹെൽത്ത് ആൻഡ് ഹൈജീൻ എന്നി വിഭാഗങ്ങളിലായിരുന്നു മത്സരം. ഗ്രൂപ്പ് കമാൻഡർ എൻ. വി സുനിൽകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു. മുവാ​റ്റുപുഴ ബ​റ്റാലിയൻ കമാൻഡിംഗ് ഓഫീസർ കൃത്ത് കെ.നായർ, എ പി രഞ്ജിത് എന്നിവർ സംസാരിച്ചു.