കോലഞ്ചേരി:പൂതൃക്ക പഞ്ചായത്തിൽ വാർഷിക പദ്ധതിയിൽ പെടുത്തി പട്ടികജാതി വിഭാഗത്തിൽപ്പെട്ട അറുപത് വയസിന് മുകളിലുള്ളവർക്ക് കട്ടിൽ വിതരണം ചെയ്തു. പ്രസിഡന്റ് ഷിജി അജയൻ ഉദ്ഘാടനം ചെയ്തു. പോൾ വെട്ടിക്കാടൻ, സാലി ബേബി, എ.സുഭാഷ്, ജോൺ ജോസഫ് എന്നിവർ സംസാരിച്ചു.