മൂവാറ്റുപുഴ: വാരിക്കാട്ട് കുടുംബയോഗത്തിന്റെ 25-മത് വാർഷിക പൊതുയോഗവും കുടുംബസംഗമവും ഇന്ന് രാവിലെ 9.30 മുതൽ മൂവാറ്റുപുഴ ഇലാഹിയ പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. കുടുംബയോഗത്തിന്റെ സിൽവർ ജൂബിലി സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. കുടുംബയോഗം പ്രസിഡന്റ് അസീസ് പാണ്ട്യാരപ്പിള്ളി അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും.