മൂവാറ്റുപുഴ: രാജ്യത്തെ ജനങ്ങളെ മതത്തിന്റെ പേരിൽ വിഭജിക്കാനുളള പൗരത്വ ഭേദഗതിബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെഹ്റു പാർക്കിൽ കൂട്ട ഉപവാസ സമരം നടത്തി.മുൻ എം.എൽ.എ.ജോസഫ് വാഴക്കൻ ഉപവാസം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.എസ്.സലിംഹാജി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി.അംഗങ്ങളായ ഏ മുഹമ്മദ്ബഷീർ ,പായി പ്രകൃഷ്ണണൻ, വർഗീസ് മാത്യം, പ്രൊഫ.മാത്യം കുഴൽനാടൻ, ജോയി മാളിയേക്കൽ,.സി.സി സി., ഭാരവാഹികളായ കെ.എം. പരീത് , പി.പി.എൽദോസ് ,കെ.എം സലിം ,ഉല്ലാസ് തോമസ്, സി.സി.ചങ്ങാലിമറ്റം,റഫീക്ക് പൂക്കടശേരി, ഷാജി പാലപ്പുറം, ജിനു മടേക്കൽ കെ.ഒ.ജോർജ്, സാബു ജോൺ, കെ.കെ.ഉമ്മർ, ജോർജ് തെക്കുംപുറം കെ.പി ജോയി, മുഹമ്മദ് റഫീക്ക്, പി.എം. സലിം ,ജെറിൻറ് ജേക്കബ്ബ് എന്നിവർ പ്രസംഗിച്ചു.