കൊച്ചി: എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയന്റെ ആഭിമുഖ്യത്തിൽ പെൻഷൻ വിതരണം ഇന്ന് വൈകിട്ട് 4ന് പള്ളുരുത്തി ശ്രീ ഭവാനീശ്വര കല്ല്യാണ മണ്ഡപത്തിൽ നടക്കും. എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ പരിപാടി ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് എ.കെ സന്തോഷ് അധ്യക്ഷനാകുന്ന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി ഇ.കെ മുരളീധരൻ, യൂണിയൻ സെക്രട്ടറി എം.എസ് സാബു, ഷൈൻ കൂട്ടുങ്കൽ, സി.പി കിഷോർ, സി.എസ് സൗഹാർദ്ദൻ, സി.കെ ടെൽസി, സീന സത്യശീലൻ, കെ.ആർ മോഹനൻ, അരുൺ അമ്പു തുടങ്ങിയവർ സംസാരിക്കും.