തൃപ്പൂണിത്തുറ: കേരളകൗമുദി തൃപ്പൂണിത്തുറ ബ്യൂറോ ഓഫീസ് ഉദ്ഘാടനം നാളെ (തിങ്കൾ) നടക്കും. തൃപ്പൂണിത്തുറ കിഴക്കേകോട്ട നടേപ്പിള്ളി ബിൾഡിംഗിൽ ആരംഭിക്കുന്ന ഓഫീസ് വൈകിട്ട് നാലരയ്ക്ക് നടക്കുന്ന ചടങ്ങിൽ വച്ച് നഗരസഭ ചെയർപേഴ്സൺ ചന്ദ്രികാദേവി ഉദ്ഘാടനം ചെയ്യും. കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് കെ.പി. രാജീവൻ, ന്യൂസ് എഡിറ്റർ ടി.കെ. സുനിൽകുമാർ, ബ്യൂറോ ചീഫ് എം.എസ്. സജീവൻ, എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിഅംഗം എൽ.സന്തോഷ് തുടങ്ങിയവർ സംസാരിക്കും.