ചാലക്കുടി: പേരാമ്പ്ര സരസ്വതി വിദ്യാനികേതൻ സ്‌കൂളിൽ നടക്കുന്ന ഭാരതീയ വിദ്യാനികേതൻ സംസ്ഥാന കലോത്സവം രണ്ടാം ദിവസം പിന്നിട്ടപ്പോൾ 331 പോയിന്റോടെ തൃശൂർ മുന്നിൽ. 305 പോയിന്റുള്ള കോട്ടയം രണ്ടാം സ്ഥാനത്തും 305 പോയിന്റുള്ള കോഴിക്കോട് മൂന്നാം സ്ഥാനത്തും തുടരുന്നു. കണ്ണൂർ ജില്ലയിലെ ശ്രീ ശങ്കരവിദ്യാനികേതൻ സ്‌കൂളിന്റെ നേതൃത്വത്തിൽ ഭജനയോടെയാണ് രണ്ടാം ദിവസത്തെ സർഗോത്സവത്തിന് തുടക്കമായത്. ബി.വി.എൻ സംസ്ഥാന സെക്രറി എ.ജി. രാധാകൃഷ്ണൻ ദീപം തെളിച്ചു. നാടകം, തിരുവാതിരക്കളി, സംഘനൃത്തം, ഭരതനാട്യം, യോഗ്ചാപ്പ് തുടങ്ങിയ മത്സരങ്ങൾ അരങ്ങേറി. കലാമേള ഞായറാഴ്ച സമാപിക്കും.
1. അമൃത.എ.എം കുച്ചിപ്പുടി, ഹൈസ്‌കൂൾ വിഭാഗം(സരസ്വതി വിദ്യാനികേതൻ, കൊടകര, തൃശൂർ)
2. ആദിത്യൻ ജി ഭരതനാട്യം, യു.പി.വിഭാഗം, ആൺ (സരസ്വതി വിദ്യാനികേതൻ, പന്തീരൻകാവ്, കോഴിക്കോട് )
3. ആര്യ.എം.ഡി ഭഗവത്ഗീത, ഹൈസ്‌കൂൾ വിഭാഗം (സരസ്വതി വിദ്യാനികേതൻ, കൊടകര, തൃശൂർ)
4. ശ്രീരാജ് .ആർ ലളിതഗാനം, ഹൈസ്‌ക്കൂൾ വിഭാഗം (ടാഗോർ വിദ്യാപീഠം, തലശ്ശേരി, കണ്ണൂർ)
5. പാർവ്വതി.പി.എം പദ്യം ചൊല്ലൽ മലയാളം, യു.പി.വിഭാഗം (പഴശ്ശിരാജ വിദ്യാമന്ദിർ, താമരശ്ശേരി, കോഴിക്കോട്)
6. തിരുവാതിരക്കളി ഹൈസ്‌ക്കൂൾ വിഭാഗം (സ്വാമി വിവേകാനന്ദ പബ്ലിക് സ്‌കൂൾ, കോട്ടയം)
7. യോഗ്ചാപ്പ് യു.പി.വിഭാഗം, ആൺ, (ഹരിശ്രീ വിദ്യാലയം കുണ്ടൻകുഴി, കാസർക്കോട്)
8. അഭിജിത്ത്.സി ഹിന്ദി പദ്യം ചൊല്ലൽ യു.പി.വിഭാഗം (ശ്രീരാമകൃഷ്ണ വിദ്യാനികേതൻ, നന്തിക്കര, തൃശൂർ)
9. മാളവിക സുമോദ് ലളിതഗാനം, ഹൈസ്‌ക്കൂൾ വിഭാഗം (വേദ വ്യാസ വിദ്യാലയം, കോഴിക്കോട്)
10. കൃഷ്ണ ജയകുമാർ ഹിന്ദി പദ്യം ചൊല്ലൽ, ഹൈസ്‌ക്കൂൾ വിഭാഗം (അരവിന്ദ വിദ്യാമന്ദിർ, കോട്ടയം)
11. അനഘ ടി.പി ഇംഗ്ലീഷ് ഉപന്യാസം, യു.പി.വിഭാഗം (വേദവ്യാസ വിദ്യാനികേതൻ, ഒഴൂർ, മലപ്പുറം)