amesmlibrary
ചിന്താവിഷ്ടയായ സീതയുടെ ശതാബ്ദി വർഷാചരണത്തോടനുബന്ധിച്ച് പായിപ്ര പഞ്ചായത്ത് ലെെബ്രറി നേതൃസമതിയുടേയും, പായിപ്ര എ.എം.ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലെെബ്രറിയുടേയും സംയുക്തഭി മുഖ്യത്തിൽ ലെെബ്രറി ഹാളിൽ സംഘടിപ്പിച്ച സർഗ്ഗ സംവാദത്തിൽ കവയത്രി സിന്ധു ഉല്ലാസ് വിഷയാവതരണം നടത്തുന്നു. ഇ.എ. ഹരിദാസ്, എം.കെ. ജോർജ്ജ്, സി.ടി .ഉലഹന്നാൻ എന്നിവർ സമീപം

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് ഗ്രന്ഥശാല നേതൃസമതിയുടേയും, പായിപ്ര എ.എം ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലെെബ്രറിയുടേയും സംയുക്തഭിമുഖ്യത്തിൽ മഹാകവി കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയുടെ ശതാബ്ദി വർഷാചരണത്തോടനുബന്ധിച്ച് ലെെബ്രറി ഹാളിൽ നടന്ന സർഗ്ഗ സംവാദം ലെെബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി സി. ടി.ഉലഹന്നാൻ ഉദ്ഘാടനം ചെയ്തു. സംസ്കൃത സർവകലാശാല ജീവനക്കാരിയും കവയത്രിയുമായ സിന്ധു ഉല്ലാസ് വിഷയാവതരണം നടത്തി. ലെെബ്രറി പ്രസിഡന്റ എം. കെ. ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് നേതൃസമിതി കൺവീനർ ഇ. എ.ഹരിദാസ് സ്വാഗതം പറഞ്ഞു . പായിപ്ര ഗവണ്മെന്റ് യു. പി സ്കൂൾ അദ്ധ്യാപിക സി.എൻ കുഞ്ഞുമോൾ ,തൃക്കളത്തൂർ പബ്ലിക് ലെെബ്രറി സെക്രട്ടറി എം.എൻ. അരവിന്ദാക്ഷൻ, സാംസ്കാരിക പ്രവർത്തകരായ പി.എ. അബ്ദുൾ സമദ്, കെ.ബി. ചന്ദ്രശേഖരൻ, എ.എം.ഇ.എസ്.എം ലെെബ്രറി സെക്രട്ടറി എം. എസ്. ശ്രീധരൻ എന്നിവർ സംസാരിച്ചു.