കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ഇന്ത്യ കീഴടങ്ങില്ല, നമ്മൾ നിശബ്ദരാകില്ല എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. നൂറ് കണക്കിന് യുവതീ യുവാക്കൾ അണിനിരന്ന മാർച്ച് ചങ്ങമ്പുഴ പാർക്കിൽ നിന്ന് ആരംഭിച്ച് കലൂരിൽ സമാപിച്ചു. കലൂരിൽ ചേർന്ന സമാപന പൊതുയോഗം മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അഡ്വ. എ.എ അൻഷാദ്, പ്രസിഡന്റ് ഡോ. പ്രിൻസി കുര്യാക്കോസ്, ട്രഷറർ പി.ബി രതീഷ്, സോളമൻ സിജു, എൻ.ജി. സുജിത്കുമാർ, എൽ. ആദർശ്, അഡ്വ. രശ്മി തോമസ്, അഡ്വ. ലിറ്റിഷ്യ ഫ്രാൻസിസ്, വി.എം. ജുനൈദ്, എൻ.എസ്. സുനീഷ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.