magattu-temple
തുരുത്തിപ്പുറം മങ്ങാട്ട് ക്ഷേത്രോത്സവത്തിന് മൂത്തകുന്നം സുഗതൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കുടനിവർത്തൽ ചടങ്ങ്.

പറവൂർ : തുരുത്തിപ്പുറം മങ്ങാട്ട് ഭദ്രകാളി വീരഭദ്രസ്വാമി വിഷ്ണുമായ ക്ഷേത്രത്തിൽ മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മൂത്തകുന്നം സുഗതൻ തന്ത്രിയും ക്ഷേത്രം മേൽശാന്തി ശ്യാംലാലും മുഖ്യകാർമികത്വം വഹിച്ചു. നടയ്ക്കൽപറ, കലശപൂജ, കലശാഭിഷേകം, നൂറുംപാലും, ദീപക്കാഴ്ച, എഴുന്നള്ളിപ്പ്, അമൃതഭോജനം, താലം എഴുന്നള്ളിപ്പ് എന്നിവ നടന്നു.