കൊച്ചി: എറണാകുളം ഷോപ്‌സ് ആൻഡ് കോമേഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു ജില്ലാ പ്രവർത്തക യോഗം എറണാകുളം നോർത്തിൽ പപ്പൻ ചേട്ടൻ ഹാളിൽ സി.ഐ.ടി.യു എറണാകുളം ജില്ലാ സെക്രട്ടറി സി.കെ മണിശങ്കർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ തീരുമാനിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി.ആർ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി കെ.വി മനോജ്, എസ്. കൃഷ്ണമൂർത്തി, മേഴ്‌സി ജോർജ്, നിധീഷ് ബോസ്, ദാസ് ബാബു, സി.ജെ ബിജോയ് എന്നിവർ സംസാരിച്ചു.