adv-sreekant-s-nair-
അഡ്വ. ശ്രീകാന്ത് എസ്. നായർ

പറവൂർ : പൗരത്വ ഭേദഗതി നിയമം കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് ആർ.എസ്.പി പറവൂർ നിയോജക മണ്ഡലം പ്രവർത്തന കൺവെൻഷൻ ആവശ്യപ്പെട്ടു. കേന്ദ്ര കമ്മിറ്റിഅംഗം വി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കെ.എം. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ‌ജോർജ്ജ് സ്റ്റീഫൻ, കെ. റെജികുമാർ, അഡ്വ. ശ്രീകാന്ത് എസ്. നായർ, പി.എസ്. ഉദയഭാനു, വി. വിജയൻ തുടങ്ങിയവർ സംസാരിച്ചു. അഡ്വ. ശ്രീകാന്ത് എസ്. നായരെ മണ്ഡലം സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജനുവരി എട്ടിനു നടക്കുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കാൻ തീരുമാനിച്ചു.