അങ്കമാലി: മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയിലെ യുവജനവേദിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ അഖില കേരള ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിച്ചു. കേരളത്തിലെ 32 ടീമുകൾ പങ്കെടുക്കുന്നു. വിജയികൾക്ക് പതിനായിരം രൂപയും മെമന്റോയും നൽകും. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം സിജു ഈരാളി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സജീവ് അരീക്കൽ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി കെ.കെ.വിജയൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വേണു, ഗ്രാമപഞ്ചായത്ത് അംഗം അൽഫോൻസ ഷാജൻ, യുവജനവേദി പ്രസിഡന്റ് എം. ശിവശങ്കർ, വനിതാവേദി പ്രസിഡൻറ് ജിനി തരിയൻ, ലൈബ്രറി കമ്മിറ്റി അംഗം പി.കെ. കുട്ടൻ എന്നിവർ പ്രസംഗിച്ചു.