muncipal
നഗരസഭ സംഘടിപ്പിക്കുന്ന വികസനോത്സവ പന്തലിന്റെ കാൽനാട്ട് കർമ്മം അഡ്വ.ജോസ് തെറ്റയിൽ നിർവഹിക്കുന്നു

അങ്കമാലി: നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വികസനോത്സവ് ജനുവരി 3 മുതൽ 12 വരെ കിങ്ങിണി ഗ്രൗണ്ടിൽ നടക്കും. പന്തലിന്റെ കാൽനാട്ട് കർമ്മം മുൻ മന്ത്രി അഡ്വ. ജോസ് തെറ്റയിൽ നിർവഹിച്ചു. ചെയർപേഴ്സൺ എം.എ. ഗ്രേസി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം.എസ്. ഗിരീഷ്‌കുമാർ, സ്ഥിരംസമിതി അദ്ധ്യക്ഷൻ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എൻ.വി. പോളച്ചൻ, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ഡേവീസ് പാത്താടൻ തുടങ്ങിയവർ സംസാരിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.കെ. സലി സ്വാഗതവും നഗരസഭ സെക്രട്ടറി ബീന എസ് കുമാർ നന്ദിയും പറഞ്ഞു.