brc
ഭിന്ന ശേഷിക്കാർക്കായി സമഗ്ര ശിക്ഷ കേരള,കോലഞ്ചേരി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നടന്ന സഹവാസ ക്യാമ്പ്

കോലഞ്ചേരി: സമഗ്ര ശിക്ഷ കേരള,കോലഞ്ചേരി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഉപജില്ലയിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള സഹവാസ ക്യാമ്പാണ് വ്യത്യസ്ത കൊണ്ട് ശ്രദ്ധേയമായി. കുട്ടികളുടെ വിവിധ കളികളോടുകൂടി ആരംഭിച്ച ക്യാമ്പിൽ 40 കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജു, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്ലൃാട്ടേൽ, പഞ്ചായത്തംഗം സജി പൂത്തോട്ടിൽ,പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ജോസ് വി. ജേക്കബ്, സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി എച്ച് .എം.ഫോറം സെക്രട്ടറി അനിയൻ പി ജോൺ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു .കുട്ടികളുടെ സർഗ്ഗവാസനകൾ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനു മായി വിവിധ പ്രവർത്തനങ്ങൾ 4 വേദികളിലായി ക്രമീകരിച്ചിരുന്നു. സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ അഭിനന്ദനാർഹമായ പ്രകടനം കാഴ്ചവച്ച സിമി ജോൺസണെ ക്യാമ്പിൽ ആദരിച്ചു.