പറവൂർ : പൗരത്വ ഭേദഗതിനിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും ഇതിനെതിരായുള്ള പ്രക്ഷോഭം നയിച്ച ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും ഡി.വൈ.എഫ്.ഐ പറവൂർ ബ്ലോക്ക് കമ്മിറ്റി പന്തം കൊളുത്തി പ്രതിഷേധപ്രകടനം നടത്തി. സമ്മേളനം സി.പി.എം ഏരിയാ കമ്മറ്റി അംഗം എ.എ. പവിത്രൻ ഉദ്ഘാടനം ചെയ്തു. ടി.എസ്. സുധീഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എസ്. സന്ദീപ്, ഇ.ബി. സന്തു, എം. രാഹുൽ, പി.ആർ. സജേഷ്‌കുമാർ, ജസൽന എന്നിവർ നേതൃത്വം നൽകി.