പറവൂർ : വടക്കേമാല്യങ്കര തീരം റസിഡൻസ് അസോസിയേഷൻ ഒന്നാം വാർഷികവും കുടുംബസംഗമവും സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. പി.വി. നന്ദനൻ അദ്ധ്യക്ഷത വഹിച്ചു. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് മുഖ്യപ്രഭാഷണം നടത്തി. ഷാഹ്‌മോൾ ഷൈജിത്ത്, കെ.സി. രാജീവ്, പി.ടി. കൃഷ്ണകുമാർ, ശാലിനി അജയഘോഷ്, പി.പി. മിനോഷ്, സിന്ധു ഷാംസു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കലാ,കായിക മത്സരങ്ങൾ നടന്നു.