കോലഞ്ചേരി:പുതുവത്സര ആഘോഷത്തിമിർപ്പിൽ വാഹനാപകടങ്ങൾ മുന്നിൽക്കണ്ട് പരിശോധന കർശനമാക്കാൻ മോട്ടർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം.

30, 31 തീയതികളിൽ ദേശീയ, സംസ്ഥാന പാത, പ്രധാന നഗരങ്ങൾ എന്നിവിടങ്ങളിൽ മോട്ടർവാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെയും,വിവിധ സബ് ആർ.ടി.ഒ ഓഫീസുകളുടെയും നേതൃത്വത്തിൽ രാത്രിപരിശോധന നടത്തും.

• മദ്യപിച്ച് ഡ്രൈവിംഗ്, മൊബൈൽ ഫോൺ ഉപയോഗം, ഇരുചക്ര വാഹനങ്ങളിൽ ഓവർലോഡ് യാത്ര, സിഗ്‌നൽ ലംഘനം എന്നീ കു​റ്റങ്ങൾക്ക് പിഴയ്ക്കു പുറമേ ലൈസൻസും റദ്ദാക്കും.

• രൂപമാ​റ്റം വരുത്തിയതും അമിത ശബ്ദമുള്ള സൈലൻസർ ഘടിപ്പിച്ചതുമായ വാഹനങ്ങളുടെ റജിസ്‌ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ആർ.ടി.ഒ മനോജ് കുമാർ പറഞ്ഞു.

• ഗതാഗതനിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെയും ഡ്രൈവർമാർക്കെതിരെയും റജിസ്‌ട്രേഷൻ, ലൈസൻസ് എന്നിവ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും.

• കുട്ടികൾക്ക് വാഹനം കൊടുത്തു വിടാതിരിക്കാൻ രക്ഷിതാക്കൾ ജാഗ്രത പുലർത്തണം.