കോലഞ്ചേരി:സി.പി.എം ഐക്കരനാട് ലോക്കൽ കമ്മിറ്റിയുടെ കനിവ് ഭവനത്തിന്റെ താക്കോൽ ദാനം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ നിർവഹിച്ചു. മണിയാട്ടുശ്ശേരി കാർത്ത്യായിനിയുടെ മകൾ ഷീലക്കാണ് വീട് നിർമിച്ച് നൽകിയത്. പാങ്കോട് പാറേപ്പീടികയിൽ ചേർന്ന സമ്മേളനത്തിൽ ലോക്കൽ കമ്മിറ്റിയംഗം പി.ഐ ചാണ്ടി അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി സി.കെ വർഗീസ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.വി ഏലിയാസ്, അഡ്വ. കെ .എസ് അരുൺകുമാർ, ലോക്കൽ സെക്രട്ടറി എം.കെ മനോജ്, അഡ്വ. ഷിജി ശിവജി, മോൻസി വർഗീസ്, സി.ഡി പത്മാവതി എന്നിവർ സംസാരിച്ചു.