poochatti
പ്ളാസ്റ്റിക്ക് മാലിന്യത്തിനു പകരം പൂച്ചെട്ടികൾ നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജി.ഡി. ഷിജു ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : വീടുകളിലും സ്ഥാപനങ്ങളിലുമുള്ള പ്ളാസ്റ്റിക് മാലിന്യം ശേഖരണ കേന്ദ്രത്തിൽ എത്തിച്ചാൽ പൂച്ചട്ടികളുമായി മടങ്ങാം. കരുമാല്ലൂർ ഗ്രാമപഞ്ചായത്തിലാണ് പുതുമയാർന്ന പദ്ധതിക്ക് തുടക്കംകുറിച്ചിരിക്കുന്നത്. നാലു വാർഡുകളിലെ പ്ളാസ്റ്റിക് ശേഖരണം കാരുചിറ പഞ്ചായത്ത് ഗ്രൗണ്ടിൽ ആരംഭിച്ചു. ഇതിനായി വിവിധ ഭാഗങ്ങളിൽ നാല് ശേഖരണ കേന്ദ്രങ്ങളാണ് ജനുവരി ഒന്നു മുതൽ ആരംഭിക്കുന്നത്. മുപ്പത് രൂപ വില വരുന്ന രണ്ട് പൂച്ചെട്ടികളാണ് നൽകുന്നത്. പെരുമ്പാവൂരിലുള്ള ഹമാര പ്ളാസ്റ്റിക് എന്ന സ്ഥാപനത്തിന്റെ സഹകണത്തോടെയാണ് പൂച്ചെട്ടികൾ നൽകുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് ജി.ഡി. ഷിജു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ലളിത സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. നസീർ പാത്തല, പി.എം. ദിപിൻ തുടങ്ങിയവർ സംസാരിച്ചു.