പറവൂർ : കോൺഗ്രസ് ജന്മദിനാഘോഷവും ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധ മാർച്ചും കരുമാല്ലൂരിൽ നടന്നു. കെ.പി.സി.സി. സെക്രട്ടറി ജെയ്സൻ ജോസഫ് ഉദ്ഘാടനം ചെയ്തു. കരുമാല്ലൂർ മണ്ഡലം പ്രസിഡന്റ് എ.എം. അലി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.വി. പോൾ, എം.പി. റെഷീദ്, വി.ഐ. കരീം, പി.എ. സക്കീർ, റെഷീദ് കൊടിയൻ, കുഞ്ഞുമോൻ വിലങ്ങിൽ, സി.എസ്. സുനീർ, മോഹനൻ കുന്നത്ത് തുടങ്ങിയവർ സംസാരിച്ചു. ത്രിവർണനിറത്തിലുള്ള അഞ്ചു കിലോഗ്രാം തൂക്കമുള്ള ജന്മദിനകേക്ക് തയ്യാറാക്കിയ പ്ലസ് ടു വിദ്യാർത്ഥിനി ഫാത്തിമ റെസ്ലയെ യോഗത്തിൽ അനുമോദിച്ചു.