dyfi
ഡി.വൈ.എഫ്.ഐ കുന്നത്തുനാട് മേഖലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ കളമശേരി മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ വിതരണത്തിനായി പുറപ്പട്ട വാഹനം ഡി.വൈ.എഫ്.ഐ കോലഞ്ചേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദാലി ഹുസൈൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു

പള്ളിക്കര: ഡി.വൈ.എഫ്.ഐ കുന്നത്തുനാട് മേഖലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ കളമശേരി മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ വിതരണം നടത്തി. പള്ളിക്കരയിൽ നിന്നും പുറപ്പട്ട വാഹനം ഡി.വൈ.എഫ്.ഐ കോലഞ്ചേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദാലി ഹുസൈൻ ഫ്ലാഗ് ഓഫ് ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ 2017 നവംബർ ഒന്നുമുതൽ നടപ്പാക്കുന്ന വിശപ്പിനു ഭക്ഷണം ജീവനു രക്തം എന്ന ക്യാമ്പയിനിൽ നാലാം ഘട്ടമായി കുന്നത്തുനാട് മേഖലാ കമ്മി​റ്റി ആയിരത്തി മുന്നൂറോളം പൊതിച്ചോറുകളാണ് വിതരണം നടത്തിയത്. സുജിത് ചന്ദ്രൻ, മുഹമ്മദ് തൻവീർ, എൽദോ തങ്കച്ചൻ, ടി.എം.മുഹമ്മദ് ഫൈസൽ, കെ.ബി തസ്ലീം, കെ.കെ.മുഹമ്മദ്, കെ.വി ജിതിൻ, ആൽബിൻ തോമസ്, വി.കെ റിസ്വാൻ, എൽദോ വർഗീസ്, ഉമറുൽ ഫാറൂഖ് എന്നിവർ നേതൃത്വം നൽകി.