പറവൂർ : ഡി.വൈ.എഫ്.ഐ പറവൂർ ബ്ലോക്ക് യുവതി സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരത്വബില്ലും ഇന്ത്യയുടെ ഭാവിയും എന്ന വിഷയത്തിൽ സെമിനാർ നടത്തി. ഡി.വൈ.എഫ്.ഐ മുൻ ജില്ലാ പ്രസിഡന്റ് കെ.ബി. സോമശേഖരൻ ഉദ്ഘാടനം ചെയ്തു. അനഘ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. സനീഷ്, ജസൽന, ഇ.ബി. സന്തു തുടങ്ങിയവർ സംസാരിച്ചു.