കൊച്ചി: പുതുവർഷാഘോഷങ്ങളുടെ ഭാഗമായി മെട്രോ റെയിലിന്റെ സമയപരിധി വർദ്ധിപ്പിച്ചു. 31ന് അർദ്ധരാത്രി ഒരുമണിയ്ക്കായിരിക്കും അവസാന ട്രെയിൻ ആലുവയിൽ നിന്നും തൈക്കൂടത്ത് നിന്നും യാത്രതിരിക്കുന്നത്. പുതുവർഷ ദിനമായ ജനുവരി ഒന്നിന് രാത്രി 1.30വരെ സർവീസുണ്ടായിരിക്കുമെന്നും കെ.എം.ആർ.എൽ വ്യക്തമാക്കി. 3,4,5 തിയതികളിലും സമയക്രമത്തിൽ മാറ്റമുണ്ട്. ഈ ദിവസങ്ങളിൽ 11.10നായിരിക്കും ആലുവ, തൈക്കൂടം സ്റ്റേഷനുകളിൽ നിന്ന് അവസാന ട്രെയിൻ യാത്രതിരിക്കുന്നത്.