അങ്കമാലി: ആശാരിപ്പാടം പാടശേഖരത്തിൽ തടയണ നിർമ്മിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു, ആശാരിപ്പാടം ലിഫ്റ്റ് ഇറിഗേഷൻ പ്രവർത്തനം വിപുലീകരിക്കാൻ ആശാരിപ്പാടശേഖരത്തിൽ തടയണ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നവോദയം ഗ്രന്ഥശാലപ്രവർത്തകർ നൽകിയ നിവേദനത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഗ്രന്ഥശാലയുടെ തരിശ് രഹിതഗ്രാമം പദ്ധതിക്ക് സർക്കാരിന്റെ എല്ലാവിധ പിന്തുണയും നൽകും. ആഴകം നവോദയം ഗ്രന്ഥശാല ആൻഡ് യുവജനകലാലയത്തിന്റെ സുവർണജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. റോജി എം ജോൺഎം.എൽ. എ അദ്ധ്യക്ഷത വഹിച്ചു.
അങ്കമാലി നഗരസഭ മുൻ ചെയർമാൻ ബെന്നി മുഞ്ഞേലി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു.വി.തെക്കേക്കര, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം. വർഗീസ്, പി.കെ. ബാലകൃഷ്ണൻ, കെ.ടി. മുരളി, കെ.കെ. ഗോപി, കെ. പി. ഗോവിന്ദൻ, കെ.കെ. വിശ്വംഭരൻ, കെ.എ. സുരേന്ദ്രൻ, എം.സി. ദിലീപ്കുമാർ എന്നിവർ പ്രസംഗിച്ചു.