എറണാകുളം ടൗൺഹാൾ : സെെമൻ ബ്രിട്ടോ അനുസ്മരണം ഉദ്ഘാടനം ഡോ.തോമസ് എെസക്ക് രാവിലെ 10 ന്
ചിൻമയ മിഷൻ സത്സംഗ മന്ദിരം : വനിതകൾക്ക് കെെവല്യോപനിഷദ് ക്ളാസും ഭഗവദ് ഗീതാ ക്ളാസും രാവിലെ 10 ന്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : ആകാശ വാണി കൊച്ചി സ്വരക്കൂട്ടിന്റെ പരിപാടികൾ വെെകീട്ട് 6 ന്
വളഞ്ഞമ്പലം എന്റെ ഭൂമി ആർട്ട് ഗാലറി : ജിലുമോൾ മാരിയറ്ര് തോമസിന്റെ ചിത്ര പ്രദർശനം രാവിലെ 9 മുതൽ വെെകീട്ട് 8 വരെ
കാക്കനാട് എസ്.എൻ.ഡി.പി ശാഖ പാറക്കാട്ട് ദേവി ക്ഷേത്രം : തിരുമഹോൽസവം പ്രസാദ ഊട്ട് 11.30 ന് പകൽപ്പൂരം വെെകീട്ട് 4 ന് , ചാക്യാർകൂത്ത് വെെകീട്ട് 7 ന് കൊച്ചി ബ്ളൂബെൽസിന്റെ സുവർണ ഗീതങ്ങൾ രാത്രി 8 ന്
എറണാകുളം മഹാരാജാസ് ഓഡിറ്റോറിയം : ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ 81-ാം വാർഛിക പൊതുയോഗവും പ്രൊഫ. എം.കെ. പ്രസാദിന് സ്വീകരണവും വെെകീട്ട് 3 ന്
കൊച്ചി ടി.ഡി റോഡിലെ ഭാരതീയ വിദ്യാ ഭവൻ സർദാർ പട്ടേൽ സഭ ഗ്രഹ ഹാൾ : കുലപതി ഡോ. കെ.എം. മുൻഷി അനുസ്മരണം പ്രഭാഷണം - മൂല്യബോധമുള്ള തലമുറയെ വാർത്തെടുക്കുന്നതിൽ വിദ്യാഭ്യാസത്തിന്റെ പങ്ക് പ്രഭാഷകൻ - ഡോ. കെ.എസ് . രാധാകൃഷ്ണൻ
എറണാകുളം ലളിത കലാ അക്കാദമി എ.ബി.സി ഗാലറികൾ : ഷെെനി സുധീറിന്റെ എട്ടാമത് പെയിന്റിംഗ് എക്സിബിഷൻ രാവിലെ 11 മുതൽ രാത്രി 7 വരെ
ഫോർട്ട്കൊച്ചി : കൊച്ചിൻ കാർണിവൽ വെെകീട്ട് 5 മുതൽ