bdjs
ബി.ഡി.ജെ.എസ് തൃപ്പൂണിത്തുറ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആൽഫാ സെറീൻ ഫ്ലാറ്റിന്റെ പരിസരവാസികളുടെ വീടുകൾ സന്ദർശിച്ചപ്പോൾ

മരട്: സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് പൊളിച്ചു മാറ്റുന്ന മരടിലെ ഫ്ലാറ്റുകൾക്ക് സമീപവാസികളുടെ ജീവനും സ്വത്തിനും സർക്കാർ സംരക്ഷണം നൽകണമെന്ന് ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എ.ബി ജയപ്രകാശ് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ബി.ഡി.ജെ.എസ് തൃപ്പൂണിത്തുറ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആൽഫാ സെറീൻ ഫ്ലാറ്റിന്റെ പരിസരവാസികളുടെ വീടുകൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി. അഡ്വ. ശ്രീകുമാർ തട്ടാരത്ത്, തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് എം.ആർ സത്യൻ, മരട് മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സി.കെ ദിലീപ്, തൃക്കാക്കര മണ്ഡലം പ്രസിഡന്റ് കെ.എസ്.വിജയൻ, മണ്ഡലം ഭാരവാഹികളായ എം.പി ജിനേഷ്, രഘുവരൻ , എം.എസ് രാധാകൃഷ്ണൻ, കൊച്ചി മണ്ഡലം പ്രസിഡന്റ് സുജിത്ത്, വിവിധ മുൻസിപ്പൽ പഞ്ചായത്ത് ഏരിയാ നേതാക്കന്മാരായ ഉമേഷ് ഉല്ലാസ്, സി.ടി കണ്ണൻ, എ.എസ് പ്രതാപൻ, അനി എം.ഡി, തുരുത്തിൽ രാജു, പ്രശാന്ത്, സുധേഷ്, മുത്തു കൃഷ്ണൻ, അനീഷ് തോട്ടുങ്കൽ എന്നിവർ പങ്കെടുത്തു.