പെരുമ്പാവൂർ: വാഴക്കുളം പഞ്ചായത്ത് മുസ്ലിം മഹൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പഠന ക്ലാസ് നടത്തി. മുടിക്കൽ റീം ഓഡിറ്റോറിയത്തിൽ വച്ച് പൗരത്വഭേതഗതി ബില്ല്, എൻ.ആർ.സി എന്നിവയിലെ ചതിക്കുഴികളെന്തെല്ലാം, നിയമം നടപ്പിലാക്കിയാൽ നേരിടുന്ന വെല്ലുകളെന്ത് പ്രതിസന്ധിയെ മറികടക്കുന്നത് എങ്ങനെ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് പഠന ക്ലാസ് സംഘടിപ്പിച്ചത്. നിയമ വിദഗ്ദൻ അഡ്വ.മുഹമ്മദ് ഫൈസി ഓണമ്പിള്ളി ക്ലാസിന് നേതൃത്വം നൽകി. മുടിക്കൽ ജമാ അത്ത് ചീഫ് ഇമാം സി.എ മൂസ മൗലവി സംഗമം ഉദ്ഘാടനം ചെയ്തു. മഹൽ അസോസിയേഷൻ പ്രസിഡന്റ് എം.കെ ഹംസാഹാജി അദ്ധ്യക്ഷത വഹിച്ചു. അശറഫ് മൗലവി, നിസാമുദ്ധീൻ ഫൈസി, ലുത്തുഫുല്ലാഹ് മൗലവി, കുഞ്ഞുമുഹമ്മദ് മൗലവി, കെ.എം.എസ് മുഹമ്മദ് ഹാജി, ഇബ്രാഹിം വടക്കനേത്തി;കമാൽ റഷാദി, റ്റി.പി മക്കാര് പിള്ള ഹാജി ; പി.എസ് അബ്ദുൽ റഹിമാൻ കുട്ടി, മുഹമ്മദ് കുഞ്ഞ് മുച്ചേത്ത്, എം.ഇ അഹമ്മദ്, സൈതു ചിറ്റേത്ത്, റ്റി.കെ അഹമ്മദുണ്ണി, അസീസ് തേങ്കായി, സലീം വാണിയക്കാടൻ, പി.പി അലിയാർ അബ്ദുൾ സമദ് തുമ്പായിൽ, മുട്ടം അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.