കളമശേരി: ജനുവരി 8ലെ ദേശീയ പണിമുടക്കിൽ പങ്കെടുക്കാൻ ഫെഡറേഷൻ ഒഫ് ആൾ കേരള യൂണിവേഴ്സിറ്റി എംപ്ളോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.

യോഗത്തിൽ പ്രസിഡന്റ് എൻ.എൽ ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെകട്ടറി എം.ജി സെബാസ്റ്റ്യൻ, ട്രഷറർ എം. ഷാജി ഖാൻ, ഡോ. ദിനേശൻ കൂവക്കായി, പി.ജെ ക്ലീറ്റസ് , ആഷിക് . എ. ഹക്ക്, എ.ജെ ഗോഡ്വിൻ, ആൻസൻ പി. ആന്റണി, കെ.ഷാനവാസ്, എസ്.ജെ ജെയിംസ്, കെ.എസ്. നിസാർ തുടങ്ങിയവർ സംസാരിച്ചു