പെരുമ്പാവൂർ: ഭരണഘടന വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.ഡി.എഫ് സൗത്ത് വാഴക്കുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെമ്പറക്കിയിൽ പ്രതിഷേധയോഗം നടത്തി യു.ഡി.എഫ് മണ്ഡലം ചെയർമാൻ എ.എം. മുഹമ്മദ് പിള്ള അധ്യക്ഷത വഹിച്ചു. ബെന്നി ബഹന്നാൻ എം.പി ഉദ്ഘാടനം ചെയ്തു. ഹാജി ടി.എച്ച് മസ്തഫ മുഖ്യ പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ മുത്തലിബ്, എം.പി വർഗീസ്, സി.പി ജോയി, സി.വി ജേക്കബ്, കെ.കെ.ഷാജഹാൻ, പി.ആർ ശശി, എ.വി. അബ്ദുൾ മജീദ്, വി.എ അബൂബക്കർ എ.എം ബഷീർ, കെ. കെ. ചെറിയാൻ മാസ്റ്റർ, വാർഡ് മെമ്പർ സി.എ ഫൈസൽ, എൻ.സി. രാജൻ, എൻ.ബി രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.