കൊച്ചി: മന്ത്രി വി.എസ് സുനിൽകുമാർ ഇന്ന് രാവിലെ 10ന് നേര്യമംഗലം ജില്ലാ കൃഷിതോട്ടം സന്ദർശിക്കും. സംസ്ഥാനത്തെ മികച്ച സർക്കാർ ഫാമിനുള്ള ഹരിത കീർത്തി പുരസ്‌കാരം ലഭിച്ച ഈ ഫാമിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. ഫാം ടൂറിസം പദ്ധതികൾക്കായി കൃഷി വകുപ്പ് പ്രത്യേകം അനുവദിച്ചിട്ടുള്ള 13.75 കോടി രൂപയുടെ പദ്ധതികളും ഇവിടെ ആരംഭിക്കും. ഇതിനോടനുബന്ധിച്ച് ഫാം ഫെസ്റ്റും നാടൻ ഭക്ഷണ മേളയും പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.