കോലഞ്ചേരി:ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ 46-ാമത്‌രാജ്യാന്തര സുവിശേഷ യോഗത്തിന്റെ 5-ാംദിവസം ഡോ. ഐസക്‌ജോൺ സുവിശേഷ സന്ദേശം നൽകി.യാക്കോബിനുണ്ടായതു പോലെ സൗഭാഗ്യകരമായ ഒരു രൂപാന്തരം ഓരോരുത്തരും പ്രാപിക്കണമെന്ന് ഡോ. ഐസക് ജോൺ പറഞ്ഞു. പ്രൊഫ. എം.വൈ. യോഹന്നാൻ മുഖ്യ സന്ദേശം നൽകി.ജോബിൻ ജോസ് ന്യൂസിലാന്റ്, ഡോ. സുനിൽ വെല്ലൂർ, ദാനിയേൽ ജോൺ,ആലീസ് യോഹന്നാൻ എന്നിവർ വിവിധ ശുശ്രൂഷകൾ നയിച്ചു.
ഇന്ന് വൈകിട്ട് വർഗ്ഗീസ് ഗീവർഗ്ഗീസ് (യു.എസ്.എ), ഷൈജ എൽദോസ്, ജോസഫ് ജോൺ എന്നിവർ വിവിധ ശുശ്രൂഷകൾ നയിക്കും. 31 ന് പകൽ യോഗത്തിനു ശേഷം 5 മുതൽ 10 വരെ വർഷാവസാന പ്രാർത്ഥനയും പുതുവത്സര സമർപ്പണവും നടക്കും.