തൃക്കാക്കര : കേന്ദ്ര സർക്കാർ കൃഷിക്കാരോട് തികഞ്ഞ അവഗണയാണ് കാട്ടുന്നതെന്ന് കിസാൻസഭ ജില്ലാ സെക്രട്ടറി കെ.എം ദിനകരൻ പറഞ്ഞു.കാക്കനാട് കെ.എം മാത്യു നഗറിൽ നടന്ന കിസാൻസഭ തൃക്കാക്കര മണ്ഡലം സമ്മേളനം ഉദിഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.കിസാൻ സഭ ജില്ലാ ജോ.സെക്രട്ടറി എ.പി ഷാജി അധ്യക്ഷത വഹിച്ചു.നേതാക്കളായ കെ .വി രവീന്ദ്രൻ,കെ .കെ സന്തോഷ് ബാബു,എം.ജെ ഡിക്സൺ,കെ.കെ സുമേഷ്,എം .എസ് രാജു തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി എൻ.ജയദേവൻ(പ്രസി) സി.സി സിദ്ധാർത്ഥൻ( സെക്ര) തുടങ്ങിയ 15 അംഗ മണ്ഡലം കമ്മറ്റി അംഗങ്ങളെ യോഗം തീരുമാനിച്ചു