കൊച്ചി: ലക്ഷദ്വീപ് തലസ്ഥാനമായ കവരത്തിയിൽ നാവികസേനയുടെ ഐ.എൻ.എസ് ദ്വീപ് രക്ഷകിന്റെ നേതൃത്വത്തിൽ പ്രഥമ ലക്ഷദ്വീപ് നേവി മിനി മാരത്തൺ സംഘടിപ്പിച്ചു. നേവി വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മിനി മാരത്തണിൽ വിവിധ ദ്വീപുകളിൽ നിന്നുള്ള ഇരുനൂറോളം പേരും നാവിക സേനയിലെ വിവിധ ഉദ്യോഗസ്ഥരും പങ്കെടുത്തു. നേവൽ ഓഫീസർ (ലക്ഷദ്വീപ്) കമാൻഡർ സൗവിർ രഞ്ജൻ ദാസ് ഫ്ലാഗ് ഒഫ് ചെയ്തു. ഐ.എൻ.എസ് ദ്വീപ് രക്ഷകിന്റെ കൻഹ ബാഗൽ, കൊച്ചി ഡൈവിംഗ് സ്‌കൂളിലെ പങ്കജ്, കിൽത്താൻ ദ്വീപിൽ നിന്നുള്ള മുഹമ്മദ് റാഷിദ് എന്നിവർ യഥാക്രമ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. ആദ്യ പത്ത് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത പത്ത് പെൺകുട്ടികൾക്കും പ്രത്യേക സമ്മാനങ്ങൾ നൽകി.