cctv
കീർത്തി നഗർ റെസിഡന്റ്സ് അസോസിയേഷൻ 9സ്ഥലങ്ങളിൽ സിസിടിവികാമറകൾ സ്ഥാപിക്കുന്ന ചടങ്ങ് മരട് സി.ഐ വിനോദ് സി,സ്വിച്ച്ഓൺചെയ്യുന്നു.ടി.എച്ച്.നദീറ,കെ ഡി ഉമേഷ്കുമാർ ,കൗൺസിലർമാരായ കെ.എ.ദേവസ്സി,ബിന്ദു പ്രശാന്ത് എന്നിവർ സമീപം

മരട്:കീർത്തി നഗർ റെസിഡന്റ്സ് അസോസിയേഷൻ 9സ്ഥലങ്ങളിൽ സിസിടിവി കാമറകൾ സ്ഥാപിച്ചു.സ്വിച്ച് ഓൺകർമ്മം മരട് സി.ഐ വിനോദ് സി,നിർവഹിച്ചു.നഗരസഭ ചെയർപേഴ്സൺ ടി.എച്ച് നദീറ സമ്മേളനം ഉദ്ഘാടനം ചെയ്തു.റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ ഡി ഉമേഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.എ.ദേവസി,ബിന്ദു പ്രശാന്ത് എന്നിവർ ആശംസയർപ്പിച്ചു.കെ.എം.തോമസ് സ്വാഗതവും സ്വരൻ മാസ്റ്റർ കൃതജ്ഞതയും പറഞ്ഞു.