garbage

മരട്. മാലിന്യം നീക്കം ചെയ്യുന്നതിൽ മരട് നഗരസഭാ അധികാരികൾ കാണിക്കുന്ന അനാസ്ഥക്കെതിരെ സർവന്റ്സ് ഒഫ് സൊസൈറ്റി ചെയർമാൻ അഡ്വ:പി എ.അബ്ദുൾ മജീദ് മാസ്റ്റർ നെട്ടൂർനാഷണൽ ഹൈവേയുടെ സവീസ് റോഡിലെ മാലിന്യത്തിൽ ഇരുന്ന് പ്രതിഷേധിച്ചു. ഇതിനുമുമ്പ് നെട്ടൂരിൽ അനുഭപ്പെട്ട കൊതുക് ശല്യത്തിനെതിരെ റോഡരികിൽ കൊതുക് വലകെട്ടി ദിവസം മുഴുവൻ അതിനകത്ത് കിടന്ന് സമരംചെയയുകയും, ഒരുവാർഡിലെ ആവശ്യമുളള മുഴുവൻ വീടുകൾക്കുംകൊതുക് വലകൾ വിതരണം ചെയ്തു. റിട്ട.അദ്ധ്യാപകനും,മുൻ മരട് നഗരസഭാകൗൺസിലറുമാണ് അഡ്വ.പി.എ.മജീദ്മാസ്റ്റർ, പലരും പലവട്ടവും സമരം ചെയ്തിട്ടും മരട് നഗരസഭയിലെ മാലന്യപ്രശ്നം പരിഹാരിക്കുവാനാകാത്ത ഭരണാധികാരികൾക്കെതിരെ ഹൈക്കോടതിയെ സമീപിക്കുവാൻ ഒരുങ്ങുകയാണ് മജീദ് .