തൃക്കാക്കര: കാക്കനാട് നിലംപതിഞ്ഞമുകൾ രാജഗിരി റെസിഡൻസ് അസോസിയേഷന്റെ ഒന്നാം വാർഷികം ആഘോഷിച്ചു. തൃക്കാക്കര മുനിസിപ്പൽ ചെയർ പേഴ്സൺ ഉഷാപ്രവീൺ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. 2019 ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം പി .ടി തോമസ് എം എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പി. വി.ശിവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സിൽവി സുനിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു, മേരി ബെന്നി വാർഷിക കണക്ക് അവതരിപ്പിച്ചു, ട്രാക് പ്രസിഡന്റ് അബ്ബാസ്, ട്രാക്ക് കോഓർഡിനേറ്റർ ബഷീർ, വാർഡ് കൗൺസിലർ കെ. കെ. നീനു, ഫാദർ എബ്രഹാം കൂളിയാട്ടിൽഎന്നിവർ ആശംസകൾ അർപ്പിച്ചു.