കൊച്ചു : പൗരത്വ നിയമത്തിനെതിരെ നാളെനടത്തുന്ന മുസ്ളിം സംഘടനകളുടെ പ്രതിഷേധ റാലിയിൽ ദേശീയ പതാക, വലിയ ബാനറുകൾ എന്നിവ ഉപയോഗിക്കരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്ന് മുൻമന്ത്രി​ടി.എച്ച്. മുസ്തഫയും വി.കെ. ഇബ്രാഹീം കുഞ്ഞ് എം.എൽ.എയുംവാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ചെറു ജാഥകളായി കലൂർ സ്റ്റേഡിയത്തിൽ നിന്നാണ് ആളുകൾ മറൈൻ ഡ്രൈവിൽ എത്തിച്ചേരുന്നത്. റാലിയിലും സമ്മേളനത്തിലും പങ്കെടുക്കാനെത്തുന്നവർ കലൂർ സ്റ്റേഡിയത്തിന് സമീപവും മണപ്പാട്ടി പറമ്പിലും വാഹനങ്ങൾ പാർക്ക് ചെയ്യണം. പരമാവധി ഗതാഗത തടസം ഒഴിവാക്കാൻ 3000 വാളന്റിയർമാരെ നിയോഗിച്ചിട്ടുണ്ട്. റാലിയിൽ അച്ചടിച്ചു നൽകിയ മുദ്രാവാക്യങ്ങളാണ് വി​ളി​ക്കേണ്ടതെന്ന് ഇവർ പറഞ്ഞു.