kbabu
ജനശ്രീ അങ്കമാലി ബ്ലോക്ക് യൂണിയന്റെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി യുവശ്രീയുടെ നേതൃത്വത്തിൽ നടന്ന യുവജനസംഗമം മുൻ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: ജനശ്രീ അങ്കമാലി ബ്ലോക്ക് യൂണിയന്റെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി യുവശ്രീയുടെ നേതൃത്വത്തിൽ യുവജനസംഗമം നടത്തി. മുൻ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. യുവശ്രീ നിയോജക മണ്ഡലം ചെയർമാൻ ജോസഫ് തോമസ് അദ്ധ്യക്ഷത വഹിച്ചു. യുവശ്രീയുടെയും ടാലന്റ് അക്കാഡമിയുടെയും നേതൃത്വത്തിൽ യുവതി യുവാക്കൾക്കായി പി.എസ്.സി, യു.പി.എസ്.സി, കെ.എസ്.എ തുടങ്ങിയ മത്സര പരീക്ഷയ്ക്കുവേണ്ടി തയ്യാറെടുക്കുന്നവർക്കായി ഓറിയന്റേഷൻ പ്രോഗ്രാമും സംഘടിപ്പിച്ചു. യോഗത്തിൽ കൊച്ചാപ്പു പുളിക്കൽ, കെ.പി. ബേബി, ഷാജു.വി.തെക്കേക്കര, കെ.പി. അയ്യപ്പൻ, എ.ഡി. പോളി, എം.പി. നാരായണൻ, ജോസഫ് തിരുതനത്തിൽ, ജോയൽ പോൾ എന്നിവർ പ്രസംഗിച്ചു.