അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്, അഖിലേന്ത്യ സിവിൽ സർവീസ് എന്നീ മത്സരപരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് വേണ്ടി ഓറിയന്റേഷൻ സെമിനാർ സംഘടിപ്പിച്ചു. റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.പി. അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.ജി.പി ഡോ.അലക്‌സാണ്ടർ ജേക്കബ് സെമിനാർ നയിച്ചു. സ്‌കിൽസ് എക്‌സലൻസ് സെന്റർ കൺവീനർ ടി.എം. വർഗീസ്, ബി.ഡി.ഒ അജയ്, വിമൽ വിദ്യാധരൻ, എ.വി. പ്രദീപ് എന്നിവർ പ്രസംഗിച്ചു.