അങ്കമാലി : കേരളത്തിലെ ആട് കർഷകരുടെ സംഘടനയായ അജപാലകർന്റെ നേതൃത്വത്തിൽ സംസ്ഥാന അജപാലക സംഗമവും ആട് പ്രദർശനമത്സരവും മൂക്കന്നൂർ എസ്.എച്ച് പബ്ലിക് സ്‌കൂൾ അങ്കണത്തിൽ നടന്നു.
റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സഹകരണബാങ്ക് പ്രസിഡന്റ് കെ.പി. ബേബി, എൽ.എഫ് ആശ്രമം സുപ്പീരിയർ ബ്രദർ ഡോ. വർഗീസ് മഞ്ഞളി, ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്റർ കൺവീനർ ടി.എം. വർഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഏല്യാസ് കെ.തരിയൻ, മോളി വിൻസെന്റ്, സംഗമം കോഓർഡിനേറ്റർമാരായ തോമസ് മൂഞ്ഞേലി, എബിൻ കോഴിക്കോട്, സഞ്ജു മൂവാറ്റുപുഴ എന്നിവർ പ്രസംഗിച്ചു.
ആട് വളർത്തലിലെ ശാസ്ത്രീയ സമീപനങ്ങൾ, രോഗപ്രതിരോധവും പരിപാലനവും എന്നീ വിഷയങ്ങളെക്കുറിച്ച് സീനിയർ വെറ്ററിനറി സർജൻ ഡോ. മാത്യു ആവിണിശേരി, ഡോ. പി.കെ സ്മിത എന്നിവർ ക്ലാസെടുത്തു.